
കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് കേരളത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകമായ ശാസ്താംകോട്ട കായല്‍ സ്ഥിതി ചെയ്യുന്നത്.ഏറെ പ്രകൃതി രമണീയവും നയനമനോഹരവുമാണ് ഈ പ്രദേശം.കൊല്ലം ജില്ലയിലെ ലക്ഷോപലക്ഷം വരുന്ന ജനങ്ങളുടെ കുടിവെള്ളമാണ് ഈ ശുദ്ധ ജല തടാകം.തടാക തീരത്തായി ശാസ്താംകോട്ട ശ്രീ ധര്‍മ ശാസ്താ ക്ഷേത്രവും ദേവസ്വം ബോര്‍ഡ് കോളേജും സ്ഥിതി ചെയ്യുന്നു.
ഈയിടയായി തടാകനശീകരണവും മലിനീകരണവും ഏറിവരുന്നതായി കാണാവുന്നതാണ്.അടുത്തിടെ തടാകത്തില്‍ മനുഷ്യ വിസര്‍ജ്യം നിക്ഷേപിച്ചത് ശ്രദ്ധേയമാണ്.ഈ കൊടും വഞ്ചന കാട്ടിയ നരാധമന്മാര്ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുവാന്‍ പോലും അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല,ഇന്‍ഡ്യന്‍ ശിക്ഷാനിയമത്തിലെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി കുറ്റക്കാര്‍ രക്ഷപെടുന്നതിനുള്ള അവസരം ഒരുക്കുകയാണിവര്‍ ചെയ്തത്.ജല നിയമത്തിലെ ശക്തമായ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തേണ്ടിയിരുന്നു.ഈശുദ്ധ ജല തടാകത്തെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുളള സമയം അതിക്രമിച്ചിരിക്കുന്നു.ഇവിടെ അശ്രദ്ധയ്ക്ക് നമ്മള് വലിയ വില കൊടുക്കേണ്ടി വരും എന്ന കാര്യത്തില്‍ സംശയമില്ല...
3 comments:
ശാസ്താം കോട്ട കായലിനെ കുറിച്ചെഴുതിയ ഈ ലേഖനം നന്നായി.
:)
അവിടെ വന്നിട്ടുണ്ട്. അന്നു് കുരങ്ങുകള്‍ ധാരാളം അമ്പല പരിസരത്തുമൊക്കെ ഉണ്ടായിരുന്നു. :)
good man..nice article...
Post a Comment