Wednesday, January 30, 2008

കേരളത്തിലെ ജനന മരണ രജിസ്ട്രേഷന്‍ സംവിധാനം

ഇന്‍ഡ്യയിലാകെയെന്നോണം കേരളത്തിലും ജനനവും മരണവും രജിസ്റ്റര്‍ ചെയ്യുന്നത് 1969 ലെ ജനന മരണ രജിസ്ട്രേഷന്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്.കൂടാതെ കേരളത്തില്‍ 1999 ലെ കേരള ജനന മരണ രജിസ്ട്രേഷന്‍ ചട്ടങ്ങളും ഇതിലേക്കായി രൂപീകരിച്ചിട്ടുണ്ട്.ഇന്‍‍ഡ്യയില്‍‍ ജനന മരണ രജിസ്ട്രേഷന്‍ സംവിധാനത്തിന്റെ തലവന്‍ ജനന മരണ രജിസ്ട്രേഷന്‍ രജിസ്ട്രാര്‍ ജനറല്‍ ആണ്.ഇത് സംബന്ധിച്ച് കേരളത്തിലെ ഉന്നത അധികാരി ചീഫ് രജിസ്ട്രാറാണ്.കേരളത്തില്‍ ഈ ചുമതല നിര്‍വഹിക്കുന്നത് പ‍ഞ്ചായത്ത് ഡയറക്ടറാണ്.എല്ലാ ജില്ലകളിലും ജില്ലാ ജനന മരണ രജിസ്ട്രാറന്‍മാരെ നിയമിച്ചിട്ടുണ്ട്.പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍‍‍‍‍മാരാണ് ഈ ചുമതല നിര്‍വഹിക്കുന്നത്.എല്ലാ ലോക്കല്‍ ഏരിയായിലും ജനന മരണ രജിസ്ട്രാറെ നിയമിച്ചിട്ടുണ്ട്.പഞ്ചായത്തുകളില്‍ ഈ ചുമതല പഞ്ചായത്ത് സെക്രട്ടറിയും കോര്‍പ്പറേഷനുകളില്‍ ഹെല്‍ത്ത് ഓഫീസറും മുന്‍സിപ്പാലിറ്റിയില്‍ ഹെല്‍ത്ത് ഇന്‍‍‍‍സ്പെക്ടറും കന്റോണ്‍‍മെന്റുകളില്‍ എക്സിക്യുട്ടിവ് ഓഫീസറും നിര്‍വഹിക്കുന്നു.

എല്ലാ ജനനവും മരണവും നിര്‍ജീവ ജനനവും അത് നടന്ന് ഇരുപത്തിയൊന്ന് ദിവസങ്ങള്‍ക്കകം അതാത് പ്രദേശങ്ങളിലെ രജിസ്ട്രാറെ അറിയിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.ഈ സേവനം തികച്ചും സൗജന്യമാണ്.എന്നാല്‍ ഇരുപത്തിയൊന്ന് ദിവസം കഴിഞ്ഞ് മുപ്പത് ദിവസങ്ങള്‍ക്കകം റിപ്പോര്‍‍ട്ട് ചെയ്യുന്നവ രണ്ട് രൂപ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.മുപ്പത് ദിവസങ്ങള്‍‍ക്ക് ശേഷം റിപ്പോര്‍‍ട്ട് ചെയ്യുന്നവ ജില്ലാ ജനന മരണ രജിസ്ട്രാറുടെ അനുമതിയോടെ മാത്രമെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ.ഒരു വര്‍ഷത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്നവ ഒരു മജിസ്ട്രേട്ടിന്റെ അനുമതിയോടെ മാത്രമെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു.കേരളത്തില്‍ ഈ ചുമതല നിര്‍വഹിക്കുന്നത് ആര്‍.ഡി.ഒ-മാരാണ്.

ശ്രദ്ധിക്കുക ഓരോ ജനനവും മരണവും രജിസ്റ്റര്‍ ചെയ്തു എന്ന് ഉറപ്പ് വരുത്തേണ്ടത് ഓരോരുത്തരുടേയും കടമയാണ്.അത് ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കുക...

4 comments:

siva // ശിവ said...

വളരെ നല്ല ലേഖനം....

കണ്ണൂരാന്‍ - KANNURAN said...

ജനന മരണ വിവരങ്ങള്‍ സാധാരണ ഗതിയില്‍ പൂരിപ്പിക്കുക ആശുപത്രിയിലെ ജീവനക്കാരായിരിക്കും, അങ്ങിനെ ചെയ്യാതെ വിവരങ്ങള്‍ സ്വയം പൂരിപ്പിക്കുക. അല്ലെങ്കില്‍ വല്ല തെറ്റും (ഇനീഷ്യലോ, സ്പെല്ലിംഗോ മറ്റോ) സംഭവിച്ചാല്‍ അതു തിരുത്തിക്കിട്ടാന്‍ പെടാപാടു പെടേണ്ടി വരും. വളരെ വളരെ സൂക്ഷിക്കുക, ഫോറം പൂരിപ്പിക്കുമ്പോള്‍!!!!

DEMASTAN said...

good work you done by demastan
www.demastan.blogspot.com

AMBUJAKSHAN NAIR said...

I liked the two kathakali photos.