
മറ്റൊരു റിപബ്ലിക് ദിനം സമാഗതമായിരിക്കുന്നു.ഈ സുദിനത്തില്‍ നാം നമ്മുടെ പൊതു ജീവിതത്തിലേക്ക് ഒന്ന്കണ്ണോടിക്കുന്നത് നന്നായിരിക്കും.രാജ്യപുരോഗതിയ്ക്കും സമഗ്ര പുനര്‍നിര്‍മാണത്തിനും നാം അര്‍പ്പണബോധത്തോടെചുവടു വയ്ക്കേണ്ട അവസരമാണിത്.പ്രതിലോമ ശക്തികളുടെ ജീവിതം നാം ദുസ്സഹമാക്കണംദേശസ്നേഹം വളര്‍ത്താനുതകുന്ന പ്രവര്‍ത്തികള്‍ എവരുടെയും ഭാഗത്തു നിന്നും ഉണ്ടാകണം.അഴിമതിയും കെടുകാര്യസ്ഥതയും പൊതുരംഗത്തുനിന്നും തുടച്ചുമാറ്റേണ്ടതുണ്ട്.ഈനാട് ഇങ്ങനെയാണ് ഇതിന് യാതൊരു മാറ്റവും ഉണ്ടാവില്ല എന്നു കരുതി ഉറങ്ങി നില്‍ക്കുന്ന ഏര്‍പ്പാട് മാറ്റിയേ തീരൂ.പലതുള്ളി പെരുവെള്ളം എന്ന പോലെ നമ്മുടെ അഴിമതിക്കതിരെയുള്ള പ്രവര്‍ത്തികള്‍ മാത്രമെ രാജ്യത്തെ പുരോഗതിയിലെക്ക് നയിക്കുകയുള്ളു.സകലമാനമായ പ്രതിലോമ ശക്തികള്‍ക്കും എതിരെ യുവശക്തി ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ അത് രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ ഉതകുന്നതായിരിക്കും...ജയ് ഹിന്ദ്
No comments:
Post a Comment