Wednesday, February 6, 2008

കെട്ടിട നിര്‍മാണചട്ടങ്ങള്‍ പഞ്ചായത്തുകളില്‍

കേരളസര്‍‍ക്കാര്‍ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും 1999ലെ കേരള മുന്‍സിപ്പാലിറ്റി കെട്ടിടനിര്‍മാണചട്ടങ്ങള്‍ ബാധകമാക്കിയിരിക്കുകയാണല്ലോ.പഞ്ചായത്തുകളില്‍ കെട്ടിടങ്ങള്‍,മതില്‍ ,കിണര്‍ തുടങ്ങിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മുമ്പായി ഇതിനായുള്ള അനുവാദപത്രം അഥവാ പെര്‍മിറ്റ് വാങ്ങേണ്ടതായുണ്ട്.പെര്‍മിറ്റിനായുള്ള അപേക്ഷ,വസ്തുവിന്റെ ഉടമസ്താവകാശം തെളിയിക്കുന്നതിനുള്ള രേഖ,കൈവശാവകാശരേഖ,അടിസ്ഥാന നികുതി രസീത്,നിര്‍മാണത്തിന്റെ വിശദമായ പ്ലാനുകള്‍ എന്നിവയാണ് പെര്‍മിറ്റിനായി സമര്‍പ്പിക്കേണ്ട പ്രധാന രേഖകള്‍.കെട്ടിടനിര്‍മാണപെര്‍മിറ്റ് വാങ്ങാതെയുള്ള എല്ലാ നിര്‍മാണങ്ങളും ഈ ചട്ടങ്ങള്‍ പ്രകാരം അനധികൃതനിര്‍മാണങ്ങളാണ്.

Wednesday, January 30, 2008

കേരളത്തിലെ ജനന മരണ രജിസ്ട്രേഷന്‍ സംവിധാനം

ഇന്‍ഡ്യയിലാകെയെന്നോണം കേരളത്തിലും ജനനവും മരണവും രജിസ്റ്റര്‍ ചെയ്യുന്നത് 1969 ലെ ജനന മരണ രജിസ്ട്രേഷന്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്.കൂടാതെ കേരളത്തില്‍ 1999 ലെ കേരള ജനന മരണ രജിസ്ട്രേഷന്‍ ചട്ടങ്ങളും ഇതിലേക്കായി രൂപീകരിച്ചിട്ടുണ്ട്.ഇന്‍‍ഡ്യയില്‍‍ ജനന മരണ രജിസ്ട്രേഷന്‍ സംവിധാനത്തിന്റെ തലവന്‍ ജനന മരണ രജിസ്ട്രേഷന്‍ രജിസ്ട്രാര്‍ ജനറല്‍ ആണ്.ഇത് സംബന്ധിച്ച് കേരളത്തിലെ ഉന്നത അധികാരി ചീഫ് രജിസ്ട്രാറാണ്.കേരളത്തില്‍ ഈ ചുമതല നിര്‍വഹിക്കുന്നത് പ‍ഞ്ചായത്ത് ഡയറക്ടറാണ്.എല്ലാ ജില്ലകളിലും ജില്ലാ ജനന മരണ രജിസ്ട്രാറന്‍മാരെ നിയമിച്ചിട്ടുണ്ട്.പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍‍‍‍‍മാരാണ് ഈ ചുമതല നിര്‍വഹിക്കുന്നത്.എല്ലാ ലോക്കല്‍ ഏരിയായിലും ജനന മരണ രജിസ്ട്രാറെ നിയമിച്ചിട്ടുണ്ട്.പഞ്ചായത്തുകളില്‍ ഈ ചുമതല പഞ്ചായത്ത് സെക്രട്ടറിയും കോര്‍പ്പറേഷനുകളില്‍ ഹെല്‍ത്ത് ഓഫീസറും മുന്‍സിപ്പാലിറ്റിയില്‍ ഹെല്‍ത്ത് ഇന്‍‍‍‍സ്പെക്ടറും കന്റോണ്‍‍മെന്റുകളില്‍ എക്സിക്യുട്ടിവ് ഓഫീസറും നിര്‍വഹിക്കുന്നു.

എല്ലാ ജനനവും മരണവും നിര്‍ജീവ ജനനവും അത് നടന്ന് ഇരുപത്തിയൊന്ന് ദിവസങ്ങള്‍ക്കകം അതാത് പ്രദേശങ്ങളിലെ രജിസ്ട്രാറെ അറിയിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.ഈ സേവനം തികച്ചും സൗജന്യമാണ്.എന്നാല്‍ ഇരുപത്തിയൊന്ന് ദിവസം കഴിഞ്ഞ് മുപ്പത് ദിവസങ്ങള്‍ക്കകം റിപ്പോര്‍‍ട്ട് ചെയ്യുന്നവ രണ്ട് രൂപ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.മുപ്പത് ദിവസങ്ങള്‍‍ക്ക് ശേഷം റിപ്പോര്‍‍ട്ട് ചെയ്യുന്നവ ജില്ലാ ജനന മരണ രജിസ്ട്രാറുടെ അനുമതിയോടെ മാത്രമെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ.ഒരു വര്‍ഷത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്നവ ഒരു മജിസ്ട്രേട്ടിന്റെ അനുമതിയോടെ മാത്രമെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു.കേരളത്തില്‍ ഈ ചുമതല നിര്‍വഹിക്കുന്നത് ആര്‍.ഡി.ഒ-മാരാണ്.

ശ്രദ്ധിക്കുക ഓരോ ജനനവും മരണവും രജിസ്റ്റര്‍ ചെയ്തു എന്ന് ഉറപ്പ് വരുത്തേണ്ടത് ഓരോരുത്തരുടേയും കടമയാണ്.അത് ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കുക...

Friday, January 25, 2008

റിപബ്ലിക് ദിന ചിന്തകള്‍


മറ്റൊരു റിപബ്ലിക് ദിനം സമാഗതമായിരിക്കുന്നു.ഈ സുദിനത്തില്‍ നാം നമ്മുടെ പൊതു ജീവിതത്തിലേക്ക് ഒന്ന്കണ്ണോടിക്കുന്നത് നന്നായിരിക്കും.രാജ്യപുരോഗതിയ്ക്കും സമഗ്ര പുനര്‍നിര്‍മാണത്തിനും നാം അര്‍പ്പണബോധത്തോടെചുവടു വയ്ക്കേണ്ട അവസരമാണിത്.പ്രതിലോമ ശക്തികളുടെ ജീവിതം നാം ദുസ്സഹമാക്കണംദേശസ്നേഹം വളര്‍ത്താനുതകുന്ന പ്രവര്‍‍‍‍‍ത്തികള്‍ എവരുടെയും ഭാഗത്തു നിന്നും ഉണ്ടാകണം.അഴിമതിയും കെടുകാര്യസ്ഥതയും പൊതുരംഗത്തുനിന്നും തുടച്ചുമാറ്റേണ്ടതുണ്ട്.ഈനാട് ഇങ്ങനെയാണ് ഇതിന് യാതൊരു മാറ്റവും ഉണ്ടാവില്ല എന്നു കരുതി ഉറങ്ങി നില്‍ക്കുന്ന ഏര്‍പ്പാട് മാറ്റിയേ തീരൂ.പലതുള്ളി പെരുവെള്ളം എന്ന പോലെ നമ്മുടെ അഴിമതിക്കതിരെയുള്ള പ്രവര്‍ത്തികള്‍‍ മാത്രമെ രാജ്യത്തെ പുരോഗതിയിലെക്ക് നയിക്കുകയുള്ളു.സകലമാനമായ പ്രതിലോമ ശക്തികള്‍‍ക്കും എതിരെ യുവശക്തി ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ അത് രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ ഉതകുന്നതായിരിക്കും...ജയ് ഹിന്ദ്

Thursday, January 24, 2008

ശാസ്താംകോട്ട ശുദ്ധ ജല തടാകം


കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് കേരളത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകമായ ശാസ്താംകോട്ട കായല്‍ സ്ഥിതി ചെയ്യുന്നത്.ഏറെ പ്രകൃതി രമണീയവും നയനമനോഹരവുമാണ് ഈ പ്രദേശം.കൊല്ലം ജില്ലയിലെ ലക്ഷോപലക്ഷം വരുന്ന ജനങ്ങളുടെ കുടിവെള്ളമാണ് ഈ ശുദ്ധ ജല തടാകം.തടാക തീരത്തായി ശാസ്താംകോട്ട ശ്രീ ധര്‍മ ശാസ്താ ക്ഷേത്രവും ദേവസ്വം ബോര്‍‍ഡ് കോളേജും സ്ഥിതി ചെയ്യുന്നു.

ഈയിടയായി തടാകനശീകരണവും മലിനീകരണവും ഏറിവരുന്നതായി കാണാവുന്നതാണ്.അടുത്തിടെ തടാകത്തില്‍ മനുഷ്യ വിസര്‍ജ്യം നിക്ഷേപിച്ചത് ശ്രദ്ധേയമാണ്.ഈ കൊടും വഞ്ചന കാട്ടിയ നരാധമന്മാര്‍ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുവാന്‍ പോലും അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല,ഇന്‍‍‍ഡ്യന്‍ ശിക്ഷാനിയമത്തിലെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി കുറ്റക്കാര്‍ രക്ഷപെടുന്നതിനുള്ള അവസരം ഒരുക്കുകയാണിവര്‍ ചെയ്തത്.ജല നിയമത്തിലെ ശക്തമായ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തേണ്ടിയിരുന്നു.ഈശുദ്ധ ജല തടാകത്തെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുളള സമയം അതിക്രമിച്ചിരിക്കുന്നു.ഇവിടെ അശ്രദ്ധയ്ക്ക് നമ്മള്‍ വലിയ വില കൊടുക്കേണ്ടി വരും എന്ന കാര്യത്തില്‍ സംശയമില്ല...
എന്റെ ആദ്യത്തെ മലയാളം പോസ്റ്റിന് ലഭിച്ച സ്വീകരണത്തിന് എന്റെ സഹയാത്രികര്‍ക്ക് നന്ദി...

Wednesday, January 23, 2008

my dream

i've a dream...that of a corruption-free india...everybody blame our country in the name of corruption,but nobody take pain to take a little step against it.in eradicating corruption from the society each citizen has their own role which they have to perform in time...it is pouring oil to fire if we blame our country in the name of corruption and still encouraging the same...we must awake to the reality that we have to fulfil our duty of condemning corruption...i'm committed not to commit any corrupt act nor to aid,encourage nor conspire any corrupt act...do join my journey

ഇത് എന്റെ ആദ്യത്തെ മലയാളം പോസ്റ്റ്...

Tuesday, January 22, 2008

kovoor is my native place.it is in the kunnathur legislative assembly constituency.whereas i suffixed the name of this place to my name our mla prefixed it to his name to have kovoor kunjuman...kovoor is a small village in mynagappally grama panchayat in kollam district,a typical globalised keralite village...
hi i'm sreeram.i'm from kerala in south india.i was born in the year 1980 at kollam district of kerala.since then i covered a lot of distance...still going on
life was not always difficult...but only at times.with the grace of god i got myself cleared from such experiments with truth...
i cant answer the question whether i had achieved the milestone i dreamed because i had none!