കേരളസര്‍ക്കാര്‍ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും 1999ലെ കേരള മുന്‍സിപ്പാലിറ്റി കെട്ടിടനിര്‍മാണചട്ടങ്ങള്‍ ബാധകമാക്കിയിരിക്കുകയാണല്ലോ.പഞ്ചായത്തുകളില്‍ കെട്ടിടങ്ങള്‍,മതില്‍ ,കിണര്‍ തുടങ്ങിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മുമ്പായി ഇതിനായുള്ള അനുവാദപത്രം അഥവാ പെര്‍മിറ്റ് വാങ്ങേണ്ടതായുണ്ട്.പെര്‍മിറ്റിനായുള്ള അപേക്ഷ,വസ്തുവിന്റെ ഉടമസ്താവകാശം തെളിയിക്കുന്നതിനുള്ള രേഖ,കൈവശാവകാശരേഖ,അടിസ്ഥാന നികുതി രസീത്,നിര്‍മാണത്തിന്റെ വിശദമായ പ്ലാനുകള്‍ എന്നിവയാണ് പെര്‍മിറ്റിനായി സമര്‍പ്പിക്കേണ്ട പ്രധാന രേഖകള്‍.കെട്ടിടനിര്‍മാണപെര്‍മിറ്റ് വാങ്ങാതെയുള്ള എല്ലാ നിര്‍മാണങ്ങളും ഈ ചട്ടങ്ങള്‍ പ്രകാരം അനധികൃതനിര്‍മാണങ്ങളാണ്.